ഈ മാസം 14 നാണ് പ്രിയങ്ക ഗാന്ധി ജില്ലയിലെത്തിയത്. 15 മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഔദോഗിക പരിപാടികളിലും, സ്വകാര്യ സന്ദർശനങ്ങളിലും പ്രിയങ്ക പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്, വി വി ഐ പി എന്ന നിലയിൽ ഇവരുടെ മുഴുവൻ സുരക്ഷയുടെയും ചുമതല സി ആർ പി എഫിനാണെങ്കിലും ആവശ്യമായ സംവിധാനം ഒരുക്കേണ്ടത് കേരള പോലീസാണ് . ജില്ലയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ഔദോഗികവും അല്ലാത്തതുമായ പരിപാടികൾ, സഞ്ചരിക്കുന്ന വഴികൾ, താമസ സ്ഥലം എന്നിവിടങ്ങളിലെല്ലാം സുരക്ഷ ഒരുക്കുന്നത് പോലീസാണ്. സാധാരണയായി എം പി യുടെ സന്ദർശന പരിപാടിയുടെ സമയക്രമവും, തിയ്യതിയും മൂൻകൂട്ടി ലഭിക്കാറുണ്ടെങ്കിലും ഇത്തവണ പൊടുന്നനെയുള്ള സന്ദർശനങ്ങൾ ക്രമീകരിക്കുന്നതും പ്രതിസന്ധി സൃഷ്ട്ടിക്കുകയാണ്. ഇതിന് പുറമെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും എത്തിയ തൊടെ സേനാംഗങ്ങളുടെ ജോലി ഭാരം ഇരട്ടിയായിരിക്കുകയാണ്. അയൽ ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സേവനത്തിനായി ജില്ലയിൽ എത്തിയിട്ടുണ്ട് രാവെന്നോ പകലെന്നോ ഇല്ലാതെ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാനുള്ള പെടാപ്പാടിലാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ
. കൂടാതെ അഗ്നി രക്ഷാ സേന, ആരോഗ്യ വകുപ്പ് എന്നിവരും കർമ്മ നിരതരായി ഉണ്ട്. അതെ സമയം കൂടുൽ പേരെ  വിവിഐ പി ഡ്യുട്ടിക്കായി നിയോഗിക്കാൻ തുടങ്ങിയ തൊടെ പോലീസ് സ്റ്റേഷനുകളിലെയും, ട്രാഫിക് യൂണിറ്റുകളിലെയും ദൈനം ദിന പ്രവർത്തനങ്ങളും താളം തെറ്റുകയാണ്