
മഴക്കാലമായതോടെ രോഗങ്ങളും രോഗവ്യാപ്തിയും കൂടുതലാണ്. മഴ ശക്തമായതോടെ കണ്ണില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്. നേത്രരോഗങ്ങളില്‍ പ്രധാനിയാണ് ചെങ്കണ്ണ് അല്ലെങ്കില്‍ പിങ്ക് ഐ .
കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേര്‍ത്ത സുതാര്യമായ ഭാഗമാണ് കണ്‍ജങ്ടൈവ. ഇതിനുണ്ടാവുന്ന അണുബാധയും നീര്‍ക്കെട്ടുമാണ് കണ്‍ജങ്ടിവിറ്റിസ്. ചെങ്കണ്ണ്, പിങ്ക് ഐ എന്നൊക്കെ ഈ രോഗം അറിയപ്പെടുന്നു. സൂക്ഷ്മജീവികള്‍ പടര്‍ത്തുന്ന ഒരു രോഗമാണിത്. വൈറസും ബാക്ടീരിയകളുമാണ് രോഗത്തിന്റെ മൂലകാരണം. കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേര്‍ത്ത സുതാര്യമായ ഭാഗമാണ് കണ്‍ജങ്ടൈവ. ഇതിനുണ്ടാവുന്ന അണുബാധയും നീര്‍ക്കെട്ടുമാണ് കണ്‍ജങ്ടിവിറ്റിസ്. ചെങ്കണ്ണ്, പിങ്ക് ഐ എന്നൊക്കെ ഈ രോഗം അറിയപ്പെടുന്നു. സൂക്ഷ്മജീവികള്‍ പടര്‍ത്തുന്ന ഒരു രോഗമാണിത്. വൈറസും ബാക്ടീരിയകളുമാണ് രോഗത്തിന്റെ മൂലകാരണം.
ഇപ്പോഴിതാ, മഴക്കാലം കൂടെയായതിനാല്‍ കണ്ണില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പം, പൊടിപടലങ്ങള്‍, മലിനമായ മഴവെള്ളം എന്നിവയെല്ലാം അണുബാധയുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് കണ്ണില്‍ ചുവപ്പ്, ചൊറിച്ചില്‍, അസ്വസ്ഥത, കണ്ണില്‍ നിന്ന് വെള്ളം വരുന്നത് തുടങ്ങി പല രോഗലക്ഷണങ്ങളിലേക്കും നയിക്കുന്നു. ചെങ്കണ്ണില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കാന്‍ ചെയ്യാനാകുന്ന കാര്യങ്ങള്‍ പരിശോധിക്കാം.
കണ്ണുകള്‍ പതിവായി വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യാം. എല്ലാ ദിവസവും രാവിലെ തണുത്ത വെള്ളത്തില്‍ കഴുകാം. പൊടിയും അണുബാധയുണ്ടാക്കുന്ന സൂക്ഷ്മാണുക്കളെയും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍
കണ്ണിന് ചുവപ്പ്.
കണ്ണിന് വേദന.
കണ്ണില്‍നിന്ന് വെള്ളം വരിക. കണ്ണില്‍നിന്ന് പീള (കൊഴുത്ത ദ്രാവകം) വരുക.
കണ്‍പോളകള്‍ക്ക് വീക്കം.
വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ടും വേദനയും.
കാഴ്ച മങ്ങുക.
കണ്ണിലുണ്ടാകുന്ന ചൊറിച്ചിലും പുകച്ചിലും.
കണ്ണിലെ കരുകരുപ്പ്.
പലതവണ തൊടുന്നതും തിരുമ്മുന്നതും കണ്ണിന് അണുബാധയുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണില്‍ തൊടുന്നത് ഒഴിവാക്കാം. കണ്ണുകളില്‍ തൊടുന്നതിന് മുന്‍പ് സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കൈകള്‍ കഴുകുക.
Comments (0)
No comments yet. Be the first to comment!