കല്‍പ്പറ്റ: ഇന്ന് നവംബര്‍ 14 ലോക പ്രമേഹദിനം. തൊഴിലിടവും പ്രമേഹവും എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹ ദിനത്തിന്റെ പ്രമേയം. 
പ്രമേഹത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, ചികിത്സയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക തുടങ്ങിയവയാണ്  ദിനാചരണത്തിന്റെ ലക്ഷ്യം. ഐ.ഡി.എഫിന്റെ കണക്ക് പ്രകാരം പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ട് സ്ഥാനത്താണ്. ഏതാണ്ട് 81.1 ദശലക്ഷം പ്രമേഹരോഗികള്‍ ഇന്ത്യയിലുണ്ട്. പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന ആഹാര വസ്തുകള്‍ ഉപേക്ഷിക്കുക വഴി മാത്രമേ പ്രമേഹത്തില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കൂ. ജീവിതശൈലിയില്‍ കൃതമായ ശ്രദ്ധവേണമെന്ന മുന്നറിയിപ്പ് കൂടിയാണ് ദിനാചരണം ഓര്‍മിപ്പിക്കുന്നത്.