കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും നാളെ വയനാട്ടിലെത്തും.  സ്വകാര്യ സന്ദർശനത്തിനായാണ് ഇരുവരും വയനാട്ടിൽ എത്തുന്നത്.
പൊതുപരിപാടികളിൽ ഇരുവരും പങ്കെടുക്കുന്നില്ലെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന വിവരം.
നിലവിൽ പ്രിയങ്ക ഗാന്ധി എം.പി ഒരാഴ്ചയിലേറെയായി വയനാട് സന്ദർശനം നടത്തിവരികയാണ്.  
ഈ മാസം 12 നാണ് പ്രിയങ്കഗാന്ധി വയനാട്ടിൽ എത്തിയത്. . ഈ മാസം 22-വരെ പ്രിയങ്ക ഗാന്ധി വയനാട്ടിലുണ്ടാകും. . സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും എത്തുന്നതിനാൽ തന്നെ കെ.പി.സി.സി പ്രസിഡണ്ട് ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളും നാളെ മുതൽ  ജില്ലയിലുണ്ട്.