
തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഇന്ന് രാവിലെ പ്രിവന്റീവ് ഓഫീസര്‍ ജോണി .കെ യുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ കര്‍ണ്ണാടക ഭാഗത്ത് നിന്ന് നടന്ന് വന്ന യുവാവിനെ സംശയം തോന്നി പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിയുണ്ട ഉണ്ട് എന്ന യുവാവ് എക്‌സൈസിനോട് സമ്മതിച്ചത്.തുടര്‍ന്ന് ഇയാളെ തടഞ്ഞ് വച്ച് തിരുനെല്ലി പോലിസിനെ ഏല്‍പ്പിക്കുകയായിരുന്നു. പോലിസ് നടത്തിയ ദേഹ പരിശോധനയില്‍ 30 വെടിയുണ്ടകള്‍ കണ്ടെത്തി. കോഴിക്കോട്ട്, താമരശ്ശേരി ഉണ്ണികുളം പുനൂര്‍ ഞാറപ്പൊയില്‍ സുഹൈബ് എന്‍ പി (40) ആണ് പിടിയില്‍ ആയത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേന്ദ്രന്‍ എം.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ രാജേഷ് കെ. തോമസ് ,ശശികുമാര്‍ പി. എന്‍ , സുധിപ് ബി എന്നിവര്‍ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!