
ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകും.
ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ എത്തുകയും ചന്ദ്രോപരിതലത്തില്‍ ഭൂമിയുടെ നിഴല്‍ വീഴ്ത്തുകയും ചെയ്യും. ഇത് ചന്ദ്രന് അതിശയിപ്പിക്കുന്ന കടും ചുവപ്പ്-ഓറഞ്ച് തിളക്കം നല്‍കുന്നതാണ് പ്രതിഭാസം.ഇന്ത്യ ഉള്‍പ്പടെ ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാം. ഇന്ത്യന്‍ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴല്‍ ചന്ദ്രനുമേല്‍ വീണ് തുടങ്ങും. രാത്രി 11.41 ഓടെയാകും ചന്ദ്രന്‍ പൂര്‍ണമായും മറയ്ക്കപ്പെടും. എട്ടാം തീയതി അര്‍ദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോള്‍ ചന്ദ്ര ബിംബംത്തിന് മുകളില്‍ നിന്ന് നിഴല്‍ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂര്‍ണമായി അവസാനിക്കും ഗ്രഹണം ദൃശ്യമാകുംനഗ്ന നേത്രങ്ങള്‍കൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നില്‍ക്കുന്നതാണ് ഗ്രഹണ പ്രക്രിയ. ചന്ദ്ര ബിംബം പൂര്‍ണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂര്‍ണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നില്‍ക്കും.
Comments (0)
No comments yet. Be the first to comment!