
കല്‍പ്പറ്റ: ചെലവ് കുറയ്ക്കാനും ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കാനുമുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ജിഎസ്ടി കൗണ്‍സിലിന്റെ പരിഗണനയിലുണ്ട്. കൃഷി, ടെക്‌സ്‌റ്റൈല്‍സ്, വളങ്ങള്‍, നിര്‍മ്മാണം, ഗതാഗതം, പുനരുപയോഗ ഊര്‍ജ്ജം, കരകൗശല വസ്തുക്കള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വാര്‍മെഡിക്കല്‍ ഇന്‍ഷുറന്‍സിനും ടേം ഇന്‍ഷുറന്‍സിനുമുള്ള ജിഎസ്ടി എടുത്തു കളയണമെന്ന നിര്‍ദേശം കൗണ്‍സില്‍ പരിഗണിച്ചേക്കും.ഇത് പ്രതിവര്‍ഷം ഏകദേശം 10,000 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിന് വരുത്തിവെക്കും. നിലവില്‍ 12% നികുതി സ്ലാബിലുള്ള കണ്ടന്‍സ്ഡ് പാല്‍, ചീസ്,ഡ്രൈഫ്രൂട്ട്‌സ് ,പച്ചക്കറികള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 50 ഉല്‍പ്പന്നങ്ങള്‍ 5% സ്ലാബിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്. ഇത് സാധാകൂടാതെ, ചോക്ലേറ്റ്, ഐസ്‌ക്രീം, കേക്കുകള്‍, കോണ്‍ഫ്‌ലേക്‌സ് തുടങ്ങിയ ഏകദേശം 25 ഉല്‍പ്പന്നങ്ങള്‍ 18% സ്ലാബില്‍ നിന്ന് 5% ലേക്ക് മാറ്റാനുള്ള നിര്‍ദേശവും കൗണ്‍സിലിന്റെ പരിഗണനയിലുണ്ട്. ഈ മാറ്റങ്ങള്‍ വിപണിയിലും ഉപഭോക്താക്കള്‍ക്കിടയിലും വലിയ സ്വാധീനം ചെലുത്തും.
Comments (0)
No comments yet. Be the first to comment!