മാനന്തവാടി: അമീബിക് മസ്തിഷ്‌ക ജ്വരം ചികിത്സയില്‍ ആയിരുന്ന വയനാട് മാനന്തവാടി സ്വദോശി മരിച്ചു. മാനന്തവാടി കുഴിനിലം സ്വദേശിയായ 47 കാരനാണ് മരിച്ചത് . ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് കരള്‍ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.