
മാരക മയക്കുമരുന്നായ 1.25 ഗ്രാം എംഡിഎംഎ യും, 0.870 ഗ്രാം കഞ്ചാവും കൈവശം വച്ച യുവാവിനെ പോലീസ് പിടികൂടി. കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്‌നാസ് (32) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഹുക്കയും മറ്റും പിടിച്ചെടുത്തു. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ എസ്ഐമാരായ വി. രാജു, രാംലാല്‍, പോലീസ് ഉദ്യോഗസ്ഥരായ ശിഹാബ് എം.എ, കൃഷ്ണദാസ് എ.കെ, നിഷാദ്.പി, അജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ മുമ്പും എക്‌സൈസിലും, പോലീസിലും സമാന കേസുകളില്‍ പ്രതിയാണ്.
Comments (0)
No comments yet. Be the first to comment!