നിര്‍മാണം പൂര്‍ത്തികരിച്ച് അഞ്ച് മാസം കഴിഞ്ഞപ്പോഴെക്കും ചെക്ക് ഡാമിന്റെ കനാല്‍ തകര്‍ന്നു. പൂതാടി ഇരുത്തിലോട്ട്ക്കുന്ന് ചെക്ക് ഡാമിന്റെ കനാലുകളാണ് കനത്ത മഴയിലും കുത്തൊഴുക്കിലും തകര്‍ന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടായ ഒന്നര കോടിരൂപ ചിലവഴിച്ച് കാര്‍ഷികാവശ്യത്തിനായി നിര്‍മിച്ചതാണി ചെക്ക് ഡാം. 5 മാസങ്ങള്‍ക്കു മുമ്പാണ് പ്രിയങ്ക ഗാന്ധി എം പി ഉദ്ഘാടനം ചെയ്ത ഡാമിന്റെ കനാലുകളാണ് തകര്‍ന്നത്. കേണിച്ചിറ ടൗണിലേതടക്ക ം മഴവെള്ളം കുത്തിയൊലിച്ച് ചെക് ഡാമിലേക്ക് ഒഴുകുന്നുവെന്നും ആരോപണം. കനാല്‍ തകര്‍ന്നത് വാര്‍ഡ്മെമ്പറെ അറിയിച്ചുവെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു .മീറ്ററുകളോളം തകര്‍ന്ന കനാലുകള്‍ നന്നാക്കുന്നതിന് നടപടികള്‍ ഉണ്ടാവണമെന്നും , നിര്‍മ്മാണത്തിലെ അപാകത അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.