മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ തുറന്നു പ്രവര്‍ത്തിക്കാം. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മക്കിമല, കമ്പമല മേപ്പാടി ഗ്രാമപഞ്ചായത്തിലെ തൊള്ളായിരംകണ്ടിയിലെ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. മുണ്ടക്കൈ – ചൂരല്‍മല ദുരന്ത പ്രദേശത്തെ നോ ഗോ സോണ്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു.
റിസോര്‍ട്ട് – ഹോം സ്റ്റേകളിലെ നിരോധനം പിന്‍വലിച്ചു
