ഇന്ന് രാവിലെ തവിഞ്ഞാല്‍ കോരണ്ടിയാര്‍കുന്നേല്‍ ജോസിന്റെ 500ല്‍ അധികം കോഴിക്കുഞ്ഞുങ്ങളെയാണ് നായ്ക്കള്‍ കൊന്നത്. നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ക്ക് പരിക്കേറ്റു. ജോസിന്റെ ഫാമില്‍ 1380 കോഴി കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയിരുന്നത്.. 11 ദിവസം പ്രായമായവയാ യിരുന്നു കുഞ്ഞുങ്ങള്‍.. ഫാമിന്റെ ഇരുമ്പ് നെറ്റിന്റെ ഒരു ഭാഗം ദ്വാരമുണ്ടാക്കിയാണ് നായ്ക്കള്‍ കൂട്ടിനകത്തു കയറിയത്. രാവിലെ ഫാമില്‍ എത്തിയ ഭാര്യക്കെതിരെയും നായ്ക്കള്‍ തിരിഞ്ഞതായി ജോസ് പറഞ്ഞു. സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് എല്‍ സി ജോയ്, സന്ദര്‍ശിച്ചു
തെരുവുനായ്ക്കള്‍ കോഴിക്കുഞ്ഞുങ്ങളെ കൊന്നു
