കാലഹരണപ്പെട്ട കനാല്‍ തകര്‍ന്ന് നെല്‍കൃഷി നശിച്ചു

സുല്‍ത്താന്‍ബത്തേരി പൂളവയല്‍ ചെക്ക് ഡാമിനോട് ചേര്‍ന്ന കനാലാണ് തകര്‍ന്നത്. ഇതോടെ സമീപത്തെ നെല്‍വയലിലേക്ക് വെള്ളംകുത്തിയൊലിച്ച് കൃഷിയിറക്കിയ നെല്‍വയലടക്കം ഒലിച്ചുപോയി. കര്‍ഷകര്‍ക്ക് ശാപമായി മാറിയ കനാല്‍ പൊളിച്ചുനീക്കണെന്നും കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം.കഴിഞ്ഞരാത്രിയില്‍ പെയ്ത് ശക്തമായ മഴയിലാണ് പൂളവയല്‍ പാടശേഖരത്തോട് ചേര്‍ന്നുള്ള കനാല്‍ തകര്‍ന്ന് വീണത്. ഇതോടെ സമീപത്തെ കൈതോട് വഴിമറിഒഴുകി. വെള്ളം കുതിച്ചെത്തി മുപ്പത് സെന്റോളം നെല്‍കൃഷിയും ഒപ്പം വയലും ഒലിച്ചുപോയി. പൂളവയല്‍ വട്ടുളി അനന്തന്റെ വയലാണ് കൃഷിയടക്കം ഒലിച്ചുപോയത്. പത്ത് ദിവസം മുമ്പും കനാലിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് നെല്‍കൃഷി നശിച്ചിരുന്നു.ഈ സമയം ജില്ലാകലക്ടര്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, മൈനര്‍ ഇറിഗേഷനടക്കം കനാല്‍ പൊളിച്ചുനീക്കണമെന്നാവാശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ കനാലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കാലഹരണപ്പെട്ട കനാല്‍ പൊളിച്ചുനീക്കാന്‍ നടപടികളുണ്ടായില്ല. ഇതിനുപിന്നീലെ കഴിഞ്ഞദിവസവും കനാല്‍ മുക്കാല്‍ഭാഗവും തകര്‍ന്നവീണത്.

Leave a Reply

Your email address will not be published. Required fields are marked *