പിതൃമോക്ഷം തേടി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. തിരുനെല്ലിയില്‍ രാവിലെ മൂന്ന് മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ മൂന്ന് മണിമുതല്‍ തന്നെ തിരുനെല്ലിയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. പാപനാശിനിയില്‍ മുങ്ങി ഈറനണിഞ്ഞ് വിശ്വാസികള്‍ പിതൃക്കള്‍ക്ക് വേണ്ടി ബലിയിട്ട് മോക്ഷത്തിനായി പ്രാര്‍ഥിച്ചു.
ഇരുന്നൂറ് പേര്‍ക്ക് ഒരേ സമയം തര്‍പ്പണം നടത്താവുന്ന രീതിയിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചത്. സ്വകാര്യ , ടാക്സി വാഹാനങ്ങള്‍ തിരുനെല്ലി വരെയെത്തി. കെ എസ് ആര്‍ ടി സിയും കൂടുതല്‍ സര്‍വീസുകള്‍ നടത്തി. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് ഇത്തവണ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു