
കല്‍പ്പറ്റ: ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ പാചകവാതക വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് 51.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. എന്നാല്‍, 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.ജൂലൈ ഒന്നിന് 58.50 രൂപ കുറച്ചതിനു പിന്നാലെ ഓഗസ്റ്റ് ഒന്നിന് ഇന്ധന കമ്പനികള്‍ എല്‍പിജി സിലിണ്ടറുകളുടെ വില 33.50 രൂപയും കുറച്ചു. നേരത്തേ, ജൂണില്‍ 24 രൂപയും ഏപ്രിലില്‍ 41 രൂപയും ഫെബ്രുവരിയില്‍ 7 രൂപയും വില കുറച്ചിരുന്നു. എന്നാല്‍, മാര്‍ച്ചില്‍ സിലിണ്ടറുകളുടെ വില ഏകദേശം 6 രൂപ വര്‍ധിപ്പിക്കുകയും ചെയ്തു.
Comments (0)
No comments yet. Be the first to comment!