4437 പേരാണ് വയനാട് ജില്ലയില്‍  ഹോം വോട്ടിംഗ് ചെയ്യുന്നത് .85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിംഗ് സംവിധാനമുള്ളത്.  മാനന്തവാടി, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ ആര്‍ ഒ മാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ച് വരെ ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ആദ്യദിവസം 800ലേറെ പേര്‍ ഹോം വോട്ട് ചെയ്തു. ഇരുവരെ 90 ശതമാനം ഹോം വോട്ടിംഗും പൂര്‍ത്തിയായി.

നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് മുഖാന്തിരം വോട്ട് രേഖപ്പെടുത്തുന്നതിന് അഞ്ച് വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററുകളും അവശ്യ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിന് നാല് പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളും  ഒരു ഡെസിഗ്നേറ്റഡ് വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററുമാണ് ജില്ലയില്‍ ക്രമീകരിച്ചിട്ടുള്ളത്. അവശ്യ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് ആറ് വരെയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഏഴ് വരെയും വോട്ട് ചെയ്യാം.

പോളിംഗ്് ഇതര ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കല്‍പറ്റ എസ് കെ എം ജെ ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ള ഡെസിഗ്നേറ്റഡ് വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള തീയതികളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്.