ഇരുളം ഫോറസ്റ്റ് സ്റ്റേഷന്റെ മുന്‍മ്പില്‍ മൂടകൊല്ലി വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ ജനകിയ സമിതി പ്രവര്‍ത്തകരാണ് ഇന്നലെ
വൈകിട്ട് മുതല്‍ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചത്. ഇന്നലെ രാവിലെ ആനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ തങ്കമ്മയുടെ ചികിത്സക്ക് വനം വകുപ്പ് തുക അനുവദിക്കാത്തതിലും , ഉപദ്രവകാരിയായ കാട്ടാനയെ മയക്ക് വെടി വെച്ച് പിടികൂടാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സമരം നടത്തിയത് .
പ്രതിഷേധത്തെ തുടര്‍ന്ന് സൗത്ത് വയനാട് ഡി എഫ് ഒ അജിത് കെ രാമന്‍ സ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. പഞ്ചായത്ത് ആനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക് പറ്റിയ തങ്കമയുടെ ചികിത്സക്ക് ഇന്ന് തന്നെ ഒരു ലക്ഷം രൂപ അടിയന്തിര ധനസഹായം കൈമാറുമെന്നും, തുടര്‍ ചികിത്സ ഉറപ്പാക്കുമെന്നും ,പ്രദേശത്ത് ആന സ്ഥിരമായി ഇറങ്ങുന്ന കടവുകളില്‍ 10 വാച്ചര്‍മാരെ നിയോഗിച്ച് ആനയെ തുരത്തുമെന്നും ,ശല്യക്കാരനായ ആനയെ മയക്ക് വെടി വെച്ച് പിടികൂടാന്‍ നടപടികള്‍ ഉണ്ടാക്കുമെന്നും , വനാതിര്‍ത്തിയില്‍ തുറന്ന് കിടക്കുന്ന 3 കിലോമിറ്റര്‍ ദൂരത്തില്‍ കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ,വൈദുതി വേലി കാര്യക്ഷമമാക്കുമെന്ന ഡി എഫ് ഒ യുടെ ഉറപ്പില്‍ മേലാണ് ജനകിയ സമിതി പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്.
Comments (0)
No comments yet. Be the first to comment!