ഡിജിറ്റല്‍ സര്‍വേ ഭൂവിവരങ്ങള്‍ പരിശോധിക്കാന്‍ സൗകര്യം
മാനന്തവാടി, പേരിയ, വാളാട് വില്ലേജുകളിലെ ഡിജിറ്റല്‍ സര്‍വെ പ്രകാരമുള്ള ഭൂവിവരങ്ങള്‍ അറിയുന്നതിന് മാനന്തവാടി റീ-സര്‍വെ സൂപ്രണ്ടാഫീസില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. തോമാട്ടുചാല്‍ വില്ലജിലെ ഭൂവിവരങ്ങള്‍ സൂല്‍ത്താന്‍ ബത്തേരി റീ-സര്‍വെ സൂപ്രണ്ടാഫീസില്‍ ലഭ്യമാണ്. ഓഫീസ് സമയങ്ങളില്‍ നേരിട്ടെത്തി വിവരങ്ങള്‍ പരിശോധിക്കാം.
പച്ചത്തേയില വില നിശ്ചയിച്ചു
മാര്‍ച്ച് മാസത്തെ പച്ചത്തേയിലയുടെ വില കിലോഗ്രാമിന് 16.43 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണം.
റാങ്ക് പട്ടിക റദ്ധാക്കി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈ സ്‌കൂള്‍ ടീച്ചര്‍ (അറബിക്) (കാറ്റഗറി നമ്പര്‍ 285/2025) തസ്തികയിലേക്ക് 2026 ഫെബ്രുവരി 23ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയെ നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ 2026 മാര്‍ച്ച് 17 ന് പട്ടിക റദ്ദായതായി പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈ സ്‌കൂള്‍ ടീച്ചര്‍ (തമിഴ്) (കാറ്റഗറി നമ്പര്‍ 248/2024) തസ്തികയിലേക്ക് 2026 ഫെബ്രുവരി 23ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയെ നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ 2026 മാര്‍ച്ച് 19 ന് പട്ടിക റദ്ദായതായി പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
കേന്ദ്രീയ വിദ്യാലയം: അപേക്ഷ ക്ഷണിച്ചു
കല്‍പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അദ്ധ്യായന വര്‍ഷത്തില്‍ അഞ്ച്, പന്ത്രണ്ട് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ എട്ടിനകം വിദ്യാലയത്തില്‍ നല്‍കണം. ഫോണ്‍: 04936 298400.
ലേലം
പനമരം വില്ലേജ് ഓഫീസ് പരിസരത്തുള്ള രണ്ട് മാവുകളിലെ കണ്ണിമാങ്ങ ഏപ്രില്‍ 16ന് ഉച്ചയ്ക്ക് 2.30ന് പനമരം വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04935240231
ഷാര്‍ട്ട് ഫിലിം വര്‍ക്ക് ഷോപ്പ് സമാപിച്ചു
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ വനിതാ ശിശു വികസന വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹെര്‍ സ്റ്റോറി ഷോര്‍ട്ട് ഫിലിം വര്‍ക്ക് ഷോപ്പ് സമാപിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.ആര്‍. ബിന്ദുബായി പരിപാടി ഉദ്ഘാടനം ചെയ്തു. കണിയമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഷൈനി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജസീല, മാനേജര്‍ ഗണേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
No comments yet. Be the first to comment!