നിര്‍മ്മിത ബുദ്ധി വിവിധ മേഖലകളില്‍ സൃഷ്ടിയ്ക്കുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് വിമന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഏക ദിന  ശില്‍പ്പശാല  സംഘടിപ്പിക്കുന്നു. അന്തര്‍ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ചാണ് പരിപാടി നടത്തുന്നത്. കല്‍പ്പറ്റ മടിയൂരിലെ ലിസിയെം മോണ്ടിസോറി സ്‌കൂളില്‍ ഫെബ്രുവരി 28നു ഉച്ചക്ക് 2 മണിക്കാണ് പരിപാടി.എ .ഐ സ്റ്റാര്‍ട്ടപ്പ് ന്യൂബിഓം ലാബ്സിന്റെ സ്ഥാപകനും സി ഇ ഒയുമായ സൂരജ് കെ ബാബു ശില്‍പ്പശാല നയിക്കും. 
കാര്‍ഷിക, വിദ്യാഭ്യാസ ഐ.ടി  മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവസരങ്ങളും ഒപ്പം തന്നെ വെല്ലുവിളികളും സൃഷ്ടിക്കും. പരമ്പരാഗത തൊഴില്‍ ഇടങ്ങളില്‍ നിര്‍മിത ബുദ്ധിയുടെ കടന്നു വരവ് നിരവധി തൊഴില്‍ മേഖലകളും തൊഴിലവസരങ്ങളും ഇല്ലാതാക്കുകയും നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യും. അങ്ങേയറ്റം കാലികപ്രാധാന്യമുള്ള വിഷയമായതുകൊണ്ടാണ് വനിതാ ദിനത്തോടനുബന്ധിച്ചു പതിവ് രീതികളില്‍ നിന്ന് മാറി ഈ വിഷയത്തില്‍ ഒരു ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിയ്ക്കുന്നതെന്നു വിമന്‍ ചേംബര്‍ പ്രെസിഡന്റ്‌റ് ബിന്ദു മില്‍ട്ടണ്‍ അറിയിച്ചു.

കാര്‍ഷിക വിദ്യാഭ്യാസ ഐ.ടി മേഖലകള്‍, മാധ്യമ രംഗം ,സിനിമ, ടൂറിസം തുടങ്ങിയ വിവിധ രംഗങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവസരങ്ങളും ഒപ്പം തെന്നെ വെല്ലുവിളികളും സൃഷ്ടിയ്ക്കും. പരമ്പരാഗത തൊഴില്‍ ഇടങ്ങളില്‍ വലിയ മാറ്റങ്ങളാണ് എ.ഐ കൊണ്ട് വരുന്നത്. പ്ലാന്റേഷന്‍ മേഖലയായ വയനാട്ടില്‍ എ.ഐ പ്രവചനതീതമായ  മാറ്റങ്ങള്‍ കൊണ്ട് വന്നേക്കാം.റബ്ബര്‍, കാപ്പി തോട്ട മേഖലകളില്‍  എ.ഐ യുടെ വരവ് വലിയ ചലനങ്ങള്‍ ഉണ്ടാക്കും. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.  എ.ഐ യുടെ വരവ്  അവരവരുടെ മേഖലകളില്‍  സൃഷ്ടിക്കാവുന്ന  മാറ്റങ്ങളെ കുറിച്ച്  സംരഭകരെയും പൊതു  സമൂഹത്തെയും ബോധവല്‍ക്കരിക്കുയാണ് ഏക ദിന ശില്‍പശാല വഴി ഉദ്ദേശിക്കുന്നതെന്നും വിമന്‍ ചേംബര്‍ പ്രസിഡന്റ് പറഞ്ഞു.  .