ഉരുള്‍ ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് കുന്നമ്പറ്റയില്‍ നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടലിന് പന്തല്‍ നിര്‍മ്മാണം ആരംഭിച്ചു. നാളെയാണ് തറക്കല്ലിടല്‍. ആദ്യഘട്ടത്തിലെ ഭൂമി നിരപ്പാക്കല്‍ പ്രവര്‍ത്തി കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.

മേപ്പാടി കുന്നമ്പറ്റയില്‍ 3. 24 ഏക്കര്‍ സ്ഥലമാണ്  കോണ്‍ഗ്രസ് ആദ്യം ഏറ്റെടുത്തിരുന്നത്. തൊട്ടടുത്ത 2.5 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. 60 വീടുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഈ മാസം 26ന് ലോക്‌സഭാപ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയാണ് തറക്കല്ലിടുന്നത്. ഇതിന്റെ ഭാഗമായി പന്തല്‍ നിര്‍മ്മാണം ആരംഭിച്ചു.

8 സെന്റ് ഭൂമിയാണ് ഓരോ കുടുംബത്തിനും നല്‍കുന്നത്. മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തെ സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പദ്ധതിയില്‍ നിന്നും പുറത്തായ കുടുംബങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് ഏറ്റവും അര്‍ഹരായ കുടുംബങ്ങളെയാണ് കണ്ടെത്തുക.