
മീനങ്ങാടി : ദേശീയപാത പാതിരിപ്പാലത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്ന് രാവിലെ പിക്കപ്പും ടോറസ് ലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കരണി സ്വദേശി ഹര്‍ഷാദലിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ദേശീയ പാതയിലെ സ്ഥിരം അപകട മേഖലയായ പാതിരിപ്പാലത്ത് വീണ്ടും അപകടം. . ഇന്ന് രാവിലെ പത്തരയോടെ ബത്തേരി ഭാഗത്തേക്ക് പാക്കറ്റ് പാലുമായി പോവുകയായിരുന്ന പിക്കപ്പ് ജീപ്പ് എതിർ ഭാഗത്ത് നിന്നും മെറ്റലുമായെത്തിയ ടോറസ് ടിപ്പറുമായി ഇടിച്ചാണ് അപകടമുണ്ടായത് . ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് മറിഞ്ഞ പിക്കപ്പ് ജീപ്പ് നിവർത്തി ഡോർ ഭാഗം വെട്ടിപ്പൊളിച്ചാണ് കരണി നഞ്ചൻ പറമ്പിൽ ഹർഷാദിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത് . ഇയാൾക്ക് തലക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയ പാതയിൽ ഗതാഗത തടസ്സവുമുണ്ടായി.സ്ഥിരം അപകടമേഖലയായ പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം നിരന്തരം നാട്ടുകാർ ഉന്നയിക്കാറുണ്ടെങ്കിലും അത്തരം പദ്ധതികളൊന്നും നടപ്പാവാത്തതാണ് അപകട ദുരന്തങ്ങൾ ആവർത്തിക്കുന്നതെന്നാണ് പൊതുവെ ഉയർന്ന് വരുന്ന ആരോപണം.
Comments (0)
No comments yet. Be the first to comment!