കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജിൻ്റെ അനാസ്ഥ മൂലം
യുവതിക്ക്  നേരിടേണ്ടി വന്ന ദുരാവസ്ഥയിൽ മന്ത്രി ഒ ആർ കേളുവിന്റെ നിലപാട് തന്നെയാണോ സിപിഎമ്മിന് എന്ന് വ്യക്തമാക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അസൗകര്യത്തിന്റെയും അനാസ്ഥകളുടെയും  വിളനിലമായി മെഡിക്കൽ കോളജ് മാറി. പ്രഖ്യാപനങ്ങൾ അല്ല സേവനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നര വർഷമായി സിടി സ്കാൻ സൗകര്യം ലഭ്യമല്ല. എം ആർ ഐ സ്കാൻ സൗകര്യം ലഭ്യമല്ലാത്ത ഏക മെഡിക്കൽ കോളജ് ആയി വയനാട് മെഡിക്കൽ കോളജ്  മാറി. 2014 ൽ യുഡിഎഫ് 
സർക്കാരാണ് വയനാട് മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്. പക്ഷേ 2021 ൽ മാത്രമാണ്ജില്ലാ ആശുപത്രി
മെഡിക്കൽ കോളജായി ഉയർത്തിയത്. ഇ പ്പോഴും പല വിഭാഗത്തിലും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
2015 ൽ അന്നത്തെ മന്ത്രി പി കെ ജയലക്ഷ്മി തറക്കല്ലിട്ട കെട്ടിടം ഇപ്പോഴും പൂർണ്ണ സജ്ജം ആയിട്ടില്ല. പ്രാഥമിക ടെസ്റ്റുകൾ പലതും മെഡിക്കൽ കോളജ് ലാബിൽ   ചെയ്യുവാൻ കഴിയുന്നില്ല.
ഒരാഴ്ചയിൽ 100 പേർക്ക് മാത്രമാണ് കാത്ത് ലാബിൽ അഡ്മിഷൻ ലഭ്യമാകുന്നത്. മെഡിക്കൽ കോളജിൻ്റെ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ജാഗ്രത കാണിക്കുന്നതിന് പകരം വാചക കസർത്ത് നടത്തുകയാണ് മന്ത്രിയെന്നും യോഗം കുറ്റപ്പെടുത്തി.
ബ്രഹ്മഗിരി വിഷയത്തിൽ
സിപിഎം വീണ്ടും വീണ്ടും നിക്ഷേപകരെ വഞ്ചിക്കുകയാണ്. മന്ത്രി  ആർ കേളു, സിപിഎം മുൻ ജില്ലാ സെക്രട്ടറി 
സി.കെ ശശീന്ദ്രൻ,പി കൃഷ്ണപ്രസാദ്
എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് കണ്ടതിൽ വെച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുള്ളത്. ഇവർ നടത്തിയ അഴിമതിയും ധൂർത്തും ആയിരത്തിലേറെ നിക്ഷേപകരെ വഴിയാധാരമാക്കി. സിപിഎം അനുഭാവികളും സഹയാത്രികരുമായവരിൽ നിന്നും കോടികൾ പിരിച്ചിട്ടും
,സിപിഎം മൗനവ്രതത്തിലാണ്.ഈ വിഷയത്തിൽ സിപിഎം സംസ്ഥാന ജില്ലാ സെക്രട്ടറിമാർ നിലപാട് വ്യക്തമാക്കണം.
പണം നഷ്ടമായവർ ബ്രഹ്മഗിരിക്കെതിരെ പരാതി നൽകി എങ്കിലും രാഷ്ട്രീയ ഭരണ സ്വാധീനം ഉപയോഗിച്ച് കേസുകൾ രജിസ്റ്റർ ചെയ്യാൻ പോലും
പോലീസ് തയ്യാറായിട്ടില്ലെന്നും യോ
ഗം ചൂണ്ടിക്കാട്ടി. സി പി എമ്മിന് ആത്മാഭിമാനം ഉണ്ടെങ്കിൽ നിക്ഷേപകരുടെ പണം എന്ന്
തിരികെ നൽകുമെന്ന്
പറയാനുള്ള മാന്യത കാണിക്കണ 
മെന്നും യോഗം ആവശ്യപ്പെട്ടു. മന്ത്രിയും മുൻ എം എൽ എമാർക്കുമെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ് എടുക്കണമെന്നും യോഗം ആവശ്യപ്പെ
ട്ടു.
13 ,14 ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടത്തുന്ന തൊഴിലുറപ്പ് സംരക്ഷണ സമരത്തിൽ ജില്ലയിൽ നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കും. ഈ മാസം 16ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ പങ്കെടുക്കുന്ന നിയോജകമണ്ഡലം നേതൃത്വ യോഗങ്ങൾ നടക്കും. 30ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പഞ്ചായത്ത് ആസ്ഥാനങ്ങളിൽ തൊഴിൽ സംരക്ഷണ സംഗമം നടക്കും.

ഡി.സി.സിയിൽ നടന്ന യോഗത്തിൽ അഡ്വ. ടി ജെ. ഐസക്ക് അധ്യക്ഷത വഹിച്ചു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. പി. കെ. ജയലക്ഷ്മി, പി. പി. ആലി, സി പി വർഗീസ്, കെ ഇ വിനയൻ, കെ വി പോക്കർ ഹാജി,  ഒ വി അപ്പച്ചൻ, എം. എ. ജോസഫ്, എം ജി ബിജു, ശോഭന കുമാരി, വിജയമ്മ ടീച്ചർ, പി കെഅബ്ദുറഹിമാൻ, നജീബ് കരണി, ബിനു തോമസ്, അഡ്വക്കേറ്റ് എം വേണുഗോപാൽ, ചിന്നമ്മ ജോസ്, നിസി അഹമ്മദ്, ബീന ജോസ്, എടക്കൽ മോഹനൻ, എൻ യു ഉലഹന്നനാൻ, കമ്മന മോഹനൻ, പി വി ജോർജ്, ശ്രീകാന്ത് പട്ടയൻ, വർഗീസ് മുരിയൻക്കാവിൽ, ബി സുരേഷ്, പോൾസൺ കൂവക്കൽ, ഉമ്മർ കുണ്ടാട്ടി, എ എം നിഷാന്ത്, ജിൽസൺ തൂപ്പുംകര തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.