
ബത്തേരി: ബത്തേരി സ്വദേശിയ്ക്ക് അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം വിളിക്കാനൊരുങ്ങി നഗരസഭ. നാളെ യോഗം വിളിച്ച് മുന്‍ കരുതലിന്റെ ഭാഗമായി സ്ഥിതിഗതികള്‍ വിലയിരുത്തും. രോഗബാധയെ തുടര്‍ന്ന് 43കാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഈ മാസം ആദ്യമാണ് പനിയെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയത്. 24ന് അപസ്മാരത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
Comments (0)
No comments yet. Be the first to comment!