
സുല്‍ത്താന്‍ബത്തേരി: പെരിക്കല്ലൂര്‍ മരക്കടവില്‍ നടത്തിയ വാഹന പരിശോധയില്‍ 695 ഗ്രാം കഞ്ചാവുമായി മേപ്പാടി മുക്കില്‍ പീടിക നെഞ്ചിന്‍പുരം വീട്ടില്‍ നിധിഷ് എന്‍.എന്‍ (24) ആണ് പിടിയിലായത്. കേരള മൊബൈല്‍ ഇന്റര്‍വേഷന്‍ യൂണിറ്റ് പാര്‍ട്ടിയുടെയും എക്സൈസ് റേഞ്ച് ഓഫീസ് സുല്‍ത്താന്‍ബത്തേരി പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ബാബുരാജ്‌ന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന മൂലവളപ്പില്‍ വീട് വെള്ളാര്‍മല വൈത്തിരി സ്വദേശി അനൂപ് ബൈക്കില്‍ രക്ഷപ്പെട്ടു. മുന്‍പും നീധിഷ് കഞ്ചാവ് കേസ്സില്‍ പ്രതിയായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിനേശന്‍ ഇസി, പ്രിവന്റിവ് ഓഫീസര്‍ ജോണി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍.എ, അജയ് കെ.എ, ചന്ദ്രന്‍.പി.കെ, മനു.കൃഷ്ണന്‍, പ്രിവന്റ് ഓഫീസര്‍ ഡ്രൈവര്‍ ബാലചന്ദ്രന്‍ തുടങ്ങിയവരും വാഹന പരിശോധനയിലുണ്ടായിരുന്നു.
Comments (0)
No comments yet. Be the first to comment!