നിലവില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു. ഞായറാഴ്ച്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പാകിസ്താന്‍ നിലപാടില്‍ നിന്നും മാറുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറാന്‍ ഫോഴ്സ് മജ്യൂര്‍ വകുപ്പ് പ്രയോഗിച്ചാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഐസിസി പിസിബിയെ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമാറ്റം. ശ്രീലങ്കന്‍ പ്രസിഡന്റ് മത്സരം നടത്താനായി ഇടപെട്ടുവെന്നും പാക് സര്‍ക്കാര്‍ വ്യക്തമാക്കി.
Comments (0)
No comments yet. Be the first to comment!