താമരശ്ശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് പുക ഉയര്‍ന്നത് യാത്രക്കാരില്‍ ആശങ്ക പടര്‍ത്തി. ഇന്ന് രാവിലെ 9 ആയിരുന്നു സംഭവം. നിന്നും സുല്‍ത്താന്‍ബത്തേരിക്ക് വരികയായിരുന്ന ബസ് ചുരം കയറുന്നതിനിടെ എട്ടാം വളവിനും ഒമ്പതാം വളവിലും ഇടയില്‍ വച്ച് തകരാറിലാവുകയായിരുന്നു. റേഡിയേറ്റര്‍ ചൂടായാണ് പുക ഉയര്‍ന്നത്. ഡ്രൈവര്‍ അവസരോചിതമായി ഇടപെട്ട് വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കി. വലിയ അപകടമാണ് ഒഴിവായത് .അധികം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നു.