ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിനെ വിറപ്പിച്ച് അമേരിക്ക വിറപ്പിച്ചെങ്കിലും ഒടുവിൽ വിജയം ഇന്ത്യക്കൊപ്പം തന്നെ. നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 238 റണ്‍സാണ് നേടിയത്. എന്‍ ജഗദീഷന്‍ (55 പന്തില്‍ പുറത്താവാതെ 104), ആയുഷ് ബദോനി (26 പന്തില്‍ പുറത്താവാതെ 60) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കോട്ടൺ സ്കോർ ആണ് ഇന്ത്യ പടുത്തുയർത്തിയത് ഇന്ത്യക്ക് വേണ്ടി തിരിച്ചെത്തിയ തിലക് 24 പന്തുകളില്‍ 38 റണ്‍സെടുത്ത് പുറത്തായി. പരിക്കിന് ശേഷമാണ് അദ്ദേഹം ടീമിലെത്തുന്നത്. ടി20 ലോകകപ്പിന് മുമ്പ് പരിശീലനമെന്ന രീതിയിലാണ് തിലകിനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയത്. മറുപടി ബാറ്റിംഗില്‍ അമേരിക്ക 19.4 ഓവറില്‍ 200ന് എല്ലാവരും പുറത്താവുകയായിരുന്നു. 44 റണ്‍സ് ആന്‍ഡ്രീസ് ഗൗസാണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍.
Comments (0)
No comments yet. Be the first to comment!