കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ബൈപ്പാസ് പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ് നിര്‍മ്മാണം പ്രവൃത്തികള്‍ നടക്കുന്നത്. ബൈപ്പാസ് റോസ് നാലുവരി പാതയാക്കാനുള്ള നടപടികളും ആരംഭിച്ചു.
കല്‍പ്പറ്റ അയ്യപ്പക്ഷേത്ര പരിസരത്തെ ജംഗ്ഷനിലാണ് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. നിലവിലെ ടാറിങ് ഇളക്കിമാറ്റി പുതിയ ടാറിങ് ഇടുന്നതിന്റെയും ഇന്റര്‍ലോക്ക് വിരിക്കുന്നതിന്റെയും പ്രവര്‍ത്തികളാണ് നടക്കുന്നത്. നിലവിലുള്ള ബൈപ്പാസ് പുനര്‍ക്രമീകരിക്കുന്നതിനായി പുതിയ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. നിലവിലുള്ള റോഡ് 30 മീറ്ററായി വീതി കൂട്ടുന്നതിനും ഫുട്പാത്ത് ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും നടത്തികൊണ്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുക.
നിലവിലുള്ള റോഡിന്റെ പ്രവര്‍ത്തി നടത്തുന്നതോടൊപ്പം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. ' റോഡിന്റെ വളവുകള്‍ നികത്തി ഇറക്കവും കയറ്റവും ക്രമീകരിച്ച് ഏറ്റവും മികച്ച നാലുവരി ബൈപ്പാസാക്കി ഉയര്‍ത്താനുള്ള നടപടികളും ഇതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതോടെ കല്‍പ്പറ്റ ബൈപ്പാസ് ദേശീയപാത 766 ലെ ആദ്യ ബൈപ്പാസ് ആയി മാറും. ഇതിന്റെ ഭാഗമായിട്ടാണ് ആദ്യഘട്ടത്തില്‍ കൈനാട്ടി മുതല്‍ അയ്യപ്പക്ഷേത്രം വരെയുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുള്ളത്.
Comments (0)
No comments yet. Be the first to comment!