കമ്പളക്കാട് മേഖലയില്‍ വീണ്ടും മോഷണം. കണിയാമ്പറ്റ കെഎസ്ഇബികുന്ന് ജുമാ മസ്ജിദിലാണ് ഇന്നലെ മോഷണം മോഷണം നടന്നത്. കമ്പളക്കാട് പള്ളിക്കുന്ന് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം മൂന്ന് സ്ഥാപനങ്ങളില്‍ കള്ളന്‍ കയറിയിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ് കെഎസ്ഇബി കുന്ന് ജുമാ മസ്ജിദില്‍ മോഷണം നടന്നത്. പ്രധാന കവാടത്തിലൂടെയാണ് മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത്. പള്ളിയില്‍ നിന്ന് ഉസ്താദിന്റെ പണം നഷ്ടമായി.
കഴിഞ്ഞ ദിവസം കമ്പളക്കാട് മൂന്ന് വ്യാപാര സ്ഥാപനങ്ങളിലാണ് കള്ളന്‍ കയറിയത്. മുട്ടില്‍ സ്വദേശി മുജീബിന്റെ മൊബൈല്‍ ഷോപ്പില്‍ നിന്ന് എഴുപതിനായിരം രൂപയും ഒരു മൊബൈല്‍ ഫോണുമാണ് നഷ്ടമായത്. മറ്റ് രണ്ട് സ്ഥാപനങ്ങളില്‍ മോഷണം ശ്രമം നടന്നെങ്കിലും കാര്യമായി ഒന്നും നഷ്ടമായില്ല.മേഖലയില്‍ മോഷണം നടത്തുന്നത് ഒരേ വ്യക്തി തന്നെയാണെന്നാണ് പ്രാഥമിക നിഗമനം .മോഷണം പതിവയതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.
Comments (0)
No comments yet. Be the first to comment!