ഡ്രോയിങ് അധ്യാപക നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗസ്ഥര്‍  ഫെബ്രുവരി നാലിന് രാവിലെ 11 ന് യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലുമായി സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 04936 296095.  

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രൈയിനി: കൂടിക്കാഴ്ച 9 ന്

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി  തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ഡിഗ്രിയോട് കൂടിയ പി.ജി.ഡി.സി.എ/ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഫിനാന്‍ഷ്യല്‍ അക്കൗണ്ടില്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, ബയോഡാറ്റ, പ്രവൃത്തിപരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി നാലിന് രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 8547005060. 

അസാപ് സ്‌കില്‍ പാര്‍ക്കില്‍ നിയമനം  

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അപ്ലിക്കേഷന്‍ ഡവലപ്പര്‍, വെയര്‍ ഹൗസ് എക്‌സിക്യൂട്ടീവ്, ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/koK6ZCc2Nxqp8XY7A  മുഖേന അപേക്ഷിക്കണം.  ഫോണ്‍- 9495 999 669.

തീറ്റപ്പുല്‍ കൃഷി പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി ആറിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ  തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ടിനകം 04936 297084 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം.

പുനര്‍ ലേലം

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല  ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ഫെബ്രുവരി ഒന്‍പത് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598, 8943902890.