തലപ്പുഴ മക്കിമലയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 1 കിലോ 400 ഗ്രാം ഹാഷിഷും 350 ഗ്രാം കഞ്ചാവുമാണ് മാനന്തവാടി ഡി.വൈ.എസ്.പി. - വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മക്കിമല സ്വദേശികളായ പുല്ലാട്ട് റഷീദ് (43) ആറാം നമ്പര്‍ ഉന്നതി ജയരാജന്‍ (26) എന്നിവരാണ് പോലീസ് പിടിയിലായത്.മാനന്തവാടി ഡി.വൈ.എസ്.പി -വി.കെ വിശ്വംമ്പരന്‍ തലപ്പുഴ എസ്.എച്ച് ഒ അനീഷ് കുമാര്‍, എസ്.ഐ.സോബിന്‍ കെ. കെ.എ.എസ് ഐ ബിജു വര്‍ഗ്ഗീസ് സി.പി.ഒ മാരായ സിജു മോന്‍, വിജയന്‍ ജിനീഷ്, വാജിദ്, അജീഷ് തുടങ്ങിയര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.