സുല്‍ത്താന്‍ബത്തേരി കല്ലൂരില്‍ നിന്ന് വ്യവസായിയെയും ഡ്രൈവറെയും മര്‍ദ്ദിച്ച വാഹനം തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം ഇതരജില്ലകളിലേക്കും വ്യാപിപ്പിച്ച പൊലിസ്. കുഴല്‍പണ തട്ടിയെടുക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചമാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടന്‍ വലയിലാകുമെന്നാണ് പൊലിസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ചൊവ്വാഴ്ച രാത്രിദേശീയപാത 766 കടന്നുപോകുന്ന കല്ലൂരില്‍ വെ്ച്ചാണ് വ്യവസായിയും കോഴിക്കോട് സ്വദേശിയുമായി പി.സി സന്തോഷ്‌കുമാറിനെയും ഡ്രൈവര്‍ ജിനീഷിനെയും എട്ടംഗ സംഘം ആക്രമിച്ച് വാഹനം തട്ടിയെടുത്തത്. പിന്നീട് ബുധനാഴ്ച പുലര്‍ച്ചെ നാല്‍പ്പത് കിലോമീറ്ററോളം മാറി മുള്ളന്‍കൊല്ലി തറപ്പത്തുകവലയിലാണ് കേടുപാടുകള്‍ വരുത്തിയ നിലയില്‍ ഇന്നോവകാര്‍ കണ്ടെത്തിയത്. ഈ സംഭവത്തിലാണ് സുല്‍്ത്താന്‍ബത്തേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. സി.സിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. ഇതില്‍ പ്രതികളെ കുറിച്ച് സൂചന പൊലിസിന് ലഭി്ച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അയല്‍ ജില്ലകളെ കേന്ദ്രീകരിച്ചടക്കമുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.