ബത്തേരി : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മല്‍ പി മുഹമ്മദ് ജംഷീദ് ( 30) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 8.05ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇന്നലെ ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെഎല്‍ 54 എച്ച് 6018 നമ്പര്‍ കാര്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്നും പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ എം.ഡി.എം.എ കണ്ടെത്തിയത്. സബ് ഇന്‍സ്‌പെക്ടമാരായ ജെസ്വിന്‍ ജോയ്, കെഎം അര്‍ഷിദ്, എ എസ് ഐ അശോകന്‍, എസ് സി പി ഓ മോഹന്‍ദാസ്, സിപിഓ പ്രസാദ് എന്നിവരാണ് പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
No comments yet. Be the first to comment!