ബ്രഹ്‌മഗിരി സൊസൈറ്റി തട്ടിപ്പ്, ബത്തേരി നിയോജക മണ്ഡലം യുഡിഎഫ് കമ്മറ്റി എകദിന പ്രതിഷേധ സമരം സംഘടിപ്പിച്ചു. നിക്ഷേപകരുടെ പണം തിരികെ നല്‍കുക , നിക്ഷേപകരുടെ പരാതികള്‍ പൊലീസ് സ്വീകരിക്കുന്നില്ല എന്നീ കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്

ബ്രഹ്‌മഗിരി മാംസ സംസ്‌കരണ ഫാക്ടറിയുമായി ബന്ധപ്പെട്ട് പണം നിക്ഷേപിച്ചവരുടെ  തുക തിരികെ നല്‍കണമെന്നും നിക്ഷേപകരുടെ പരാതി പോലീസ് സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര മൈതാനിയില്‍ പ്രതിഷേധ സമര സംഗമം സംഘടിപ്പിച്ചത്. രാവിലെ ബത്തേരി മുനിസിപ്പല്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയതോടെയാണ് പ്രതിഷേധ പരിപാടിക്ക് തുടക്കമായത്. പ്രതിഷേധ സമരസംഗമം മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി  റ്റി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആസൂത്രിതമായ കൊള്ളയാണ് ബ്രഹ്‌മഗിരി കേന്ദ്രീകരിച്ച് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ഡി പി രാജശേഖരന്‍ അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, എം എല്‍ എ ഐ സി ബാലകൃഷ്ണന്‍, അബ്ദുല്ല മാടക്കര, എം എ അസൈനാര്‍, കെ കെ വിശ്വനാഥന്‍, ഇ എ ശങ്കരന്‍ , പി പി അയ്യൂബ്, ബൈജു ഐസക് തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നിന്നുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ പല സമയങ്ങളിലായി പ്രകടനമായി എത്തിയാണ്  പ്രതിഷേധ സമര സംഗമത്തില്‍ പങ്കെടുത്തത്.