സുല്‍ത്താന്‍ ബത്തേരി :ചീരാലില്‍ പുലി വളര്‍ത്തു നായയയെ കൊന്നുതിന്നു. ചൗണ്ടമൂല പാലക്കുന്നേല്‍ അച്ചാമ്മയുടെ വളര്‍ത്തുനായെയാണ് ഇന്ന് പുലര്‍ച്ചയോടെ പുലി ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ നായയുടെ കുര കേട്ടതായി വീട്ടുകാര്‍ പറയുന്നു. പിന്നിട് നേരം പുലര്‍ന്ന് നോക്കിയപ്പോഴാണ് വീടിനു സമീപം കെട്ടിയിട്ടിരുന്ന നായയെ പകുതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി നായയെ കൊന്നത് പുലിയാണെണ് സ്ഥീരികരിച്ചു.വന്യ മൃഗ ശല്യം പ്രദേശത്ത് പരിഹാരമില്ലാതെ തുടരുകയാണ്. ഇതോടെ നാലു മാസത്തിനിടെ 20 വളര്‍ത്തു മൃഗങ്ങളെയാണ് ചീരാലിലും പരിസര പ്രദേശങ്ങളിലുമായി പുലി ആക്രമിച്ചത്.