സുല്‍ത്താന്‍ ബത്തേരി :കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തല്ലൂര്‍ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്മായീല്‍ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ലോടെ സുല്‍ത്താന്‍ബത്തേരി പാട്ടവയല്‍  റോഡില്‍ മുണ്ടക്കൊല്ലിയിലാണ് അപകടം. ബത്തേരിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബസ്സും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ബത്തേരി സ്വകാര്യ  വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. നൂല്‍പ്പുഴ പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.