
ബത്തേരി: മുഖംമൂടി ധരിച്ച് രാത്രി യുവതിയുടെ കഴുത്തിലെ സ്വർണ്ണമാല തട്ടിപ്പറിച്ച യുവാവിനെ ബത്തേരി പോലീസ് പിടികൂടി. കുപ്പാടി, വെള്ളായിക്കുഴി ഉന്നതി, ബിനുവിനെയാണ് അറസ്റ്റ് ചെയ്തത്. സാക്ഷി മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
29.08.2025 തീയതി രാത്രിയോടെ കുപ്പാടിയിലെ ഗേൾസ് ഹോസ്റ്റലിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോഴാണ് മടക്കിമല സ്വദേശിനിയുടെ അര പവൻ സ്വർണമാല തട്ടിപറിച്ചത്. മുഖംമൂടി ധരിച്ചെത്തി മാല തട്ടിപ്പറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ പരാതിക്കാരിയെ റോഡിലേക്ക് തള്ളിയിടുകയും ചെയ്യുകയായിരുന്നു.
Comments (0)
No comments yet. Be the first to comment!