
വോട്ടർ പട്ടിക വിവാദത്തിനിടെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ്. 2024–25, 2025–26 വർഷങ്ങളിലെ എംപിലാഡ്‌സ് ഫണ്ടിൽ നിന്നും നിർദേശിച്ച പദ്ധതികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കിയതും, ഭരണാനുമതി നേടിയതും, ടെൻഡർ ഘട്ടത്തിലെത്തിയവയും പട്ടികയിൽ ഉണ്ട്.
ആരോഗ്യo, പ്രാഥമിക വിദ്യാഭ്യാസം, റോഡ് നവീകരണം, പൊതുവെളിച്ചം, വിനോദ സൗകര്യങ്ങൾ തുടങ്ങി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന മേഖലകളിലാണ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് സുരേഷ് ഗോപി വ്യക്തമാക്കുന്നു. തന്റെ ഹൃദയത്തില്‍ ആണ് തൃശ്ശൂർ എന്നും കുറിപ്പിലുണ്ട്.
തന്റെ ഹൃദയത്തിലാണ് തൃശ്ശൂർ. തൃശ്ശൂരിനായി താൻ ചെയതു കൊണ്ടേ ഇരിക്കും. തൃശ്ശൂരിനെ രാജ്യം ഉറ്റു നോക്കുന്ന ഒരു മണ്ഡലമായി മാറ്റാന്‍ സഹായിച്ച, ഇപ്പോളും സഹായിച്ചു കൊണ്ട് ഇരിക്കുന്ന എല്ലാവർക്കും ഉള്ള നന്ദിയും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഓരോ പദ്ധതിയും എൻ്റെ പ്രതിബദ്ധതയുടെ തെളിവാണ്...2024–25, 2025–26 വർഷങ്ങളിലെ എംപിലാഡ്‌സ് ഫണ്ടിൽ നിന്നും ഞാൻ താഴെപ്പറയുന്ന പദ്ധതികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇവയിൽ അംഗീകാരത്തിനായി സമർപ്പിച്ചതും, എസ്റ്റിമേറ്റ് തയ്യാറാക്കൽ പ്രക്രിയയിലെത്തിയതും, ഭരണാനുമതി നേടിയതും, കൂടാതെ ടെൻഡർ ഘട്ടത്തിലെത്തിയവയും ഉണ്ട്.. ആരോഗ്യo, പ്രാഥമിക വിദ്യാഭ്യാസം, റോഡ് നവീകരണം, പൊതുവെളിച്ചം, വിനോദ സൗകര്യങ്ങൾ തുടങ്ങി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന മേഖലകളിലാണ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.
എന്റെ ഹൃദയത്തില്‍ ആണ് തൃശ്ശൂർ... എന്നാല്‍ ആകുന്നത് തൃശ്ശൂരിനായി ഞാന്‍ ചെയതു കൊണ്ടേ ഇരിക്കും...
എന്തായാലും തൃശ്ശൂരിനേയും തൃശ്ശൂർ ജനതയെയും രാജ്യം ഉറ്റു നോക്കുന്ന ഒരു മണ്ഡലമായി മാറ്റാന്‍ സഹായിച്ച, ഇപ്പോളും സഹായിച്ചു കൊണ്ട് ഇരിക്കുന്ന എല്ലാവർക്കും നന്ദി
Comments (2)