
സുല്‍ത്താന്‍ ബത്തേരി: തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ നഗരസഭയില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ബത്തേരി നഗരസഭയില്‍ ആരംഭിച്ച ജോബ് സ്റ്റേഷനില്‍ 510 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 190 ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു. 10 തൊഴില്‍ ദാതാക്കളും തൊഴില്‍മേളയുടെ ഭാഗമായി.
പത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍മേളയില്‍ വച്ചു തന്നെ ജോലി നല്‍കി. 45ഓളം പേര്‍ വിവിധ കമ്പനികളുടെ ഷോര്‍ട്ട് ലിസ്റ്റുകളില്‍ ഇടം നേടി. ബാക്കിയുള്ളവര്‍ക്ക് ഇനി വരുന്ന തൊഴില്‍മേളയിലൂടെയും തൊഴില്‍ അടിസ്ഥാനത്തിലുള്ള ട്രെയിനിങ്ങിലൂടെയും തൊഴില്‍ നല്‍കാന്‍ സാധിക്കും. നഗരസഭയില്‍ നടന്ന തൊഴില്‍മേള നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസിന്റെ അധ്യക്ഷതയില്‍ ചെയര്‍പേഴ്‌സണ്‍ ടികെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിഷ, വിജ്ഞാനകേരളം ജില്ലാ കോഡിനേറ്റര്‍ ശ്രീജിത്ത് ശിവരാമന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സെലീന, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ലിജി ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
No comments yet. Be the first to comment!