ചീരാല്‍: പ്രഥമ ആയുഷ് കായകല്‍പ്പ കമ്മെന്‍ഡേഷന്‍ അവാര്‍ഡ് സ്വന്തമാക്കി അമ്പലവയല്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി. തിരുവനന്തപുരത്ത് വച്ചു നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജാണ് പുരസ്‌കാരം നല്‍കിയത്. തുടര്‍ച്ചയായി രണ്ട് പുരസ്‌ക്കാരങ്ങളാണ് അമ്പലവയല്‍ ഗവ:ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ലഭിച്ചത്.

സ്ഥാപനത്തിലെ ശുചിത്വം, മാലിന്യ സംസ്‌ക്കരണം അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് ഡിസ്‌പെന്‍സറി ഈ നേട്ടം കൈവരിച്ചത്. അടുത്തിടെ എന്‍.ബി എച്ച് അക്രഡിറ്റേഷനും ഡിസ്‌പെന്‍സറിക്ക് ലഭിച്ചിരുന്നു. ഗവ:ആയുര്‍വേദ ഡിസ്‌പെന്‍സ്‌റിയിലെ ജീവനക്കാരും ഗ്രാമ പഞ്ചായത്തും നടത്തിയ മികവാര്‍ന്ന പ്രവര്‍ത്തനമാണ് നേട്ടത്തിന് ഇടയാക്കിയത്.  ചടങ്ങില്‍ പ്രഥമ ആയുഷ് കായകല്‍പ്പ കമ്മെന്‍ ഡേഷന്‍ അവാര്‍ഡ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് അമ്പലവയല്‍  പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്ത്, മെഡിക്കല്‍ ഓഫീസര്‍ നിഖിലാ ചന്ദ്രന്‍, പഞ്ചായത്ത് പ്രതിനിധികളായ ഷൈനി ഉതുപ്പ്, കുര്യാച്ചന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.