മരം കടപുഴകി റോഡിലേക്ക് വീണു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ഇന്നലെ രാത്രി 8 മണിയോടെയാണ് മാനന്തവാടി കെ എസ് ആര്‍ ടി സി ഗ്യാരേജ് റോഡില്‍ മരം കടപുഴകി വീണത്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ ഓഫീസ് പരിസരത്ത് നിന്നാണ് മരം റോഡിലേക്ക് വീണത്. അപകടത്തില്‍ ഡിഎഫ്ഒ ഓഫീസിന്റെ കരിങ്കല്‍ മതില്‍ തകര്‍ന്നു. നാലു വാഹനങ്ങള്‍ ഭാഗികമായും തകര്‍ന്നു. വൈദ്യുത തൂണും ലൈനുകളും അപകടത്തില്‍ തകര്‍ന്നു. മരം വീണതിനെ തുടര്‍ന്ന് റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. മാനന്തവാടി അഗ്‌നി രക്ഷാ സേന അംഗങ്ങളും, ആര്‍ ആര്‍ ടി അംഗങ്ങളും ചേര്‍ന്ന് മരം മുറിച്ച് മാറ്റി രാത്രി ഒമ്പതരയോടെ ഗതാഗതം പുനസ്ഥാപിച്ചു.