
മൂന്ന് വര്‍ഷമായി മരിയനാട് കെഎഫ്ഡിസിയുടെ ഭൂമിയില്‍ കുടില്‍ കെട്ടി കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ നടപടിയുണ്ടാക്കണമെ ന്നാവശ്യപ്പെട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ സര്‍വ്വയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞത്.
മരിയനാട് സമരഭൂമിയില്‍ മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 15 ഓളം കുടുംബങ്ങള്‍ക്ക് കൂടി ഭൂമി കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായ സാഹചര്യത്തിലാണ് ഭൂമി അളക്കുന്നതിന് ജില്ലാ സര്‍വ്വേയര്‍ ഉല്ലാസന്‍, ഇരുളം വില്ലേജ് ഓഫീസര്‍ സക്കറിയ ,മറ്റ് ഉദ്യോഗസ്ഥരുമാണ് സ്ഥലത്ത് എത്തിയത് ‘ മരിയനാട് സമരഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്ന കയ്യേറ്റക്കാര്‍ക്ക് കൂടി ഭൂമി അനുവദിച്ചതിന് ശേഷം ഭൂമി അളക്കാന്‍ സമ്മതിക്കുകയുള്ളു എന്ന് കുടില്‍ കെട്ടി സമരം ചെയ്യുന്നവര്‍ പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥര്‍ തിരികെപോയി .
നാളെ ഉച്ചക്ക് രണ്ട് മണിക്ക് താലൂക്ക് തഹസ്സില്‍ദാറുടെ സാന്നിധ്യത്തില്‍ ബത്തേരി താലൂക്ക് ഓഫീസില്‍ വെച്ച് ഡെപ്യൂട്ടി കളക്ടറുടെ സാന്നിധ്യത്തില്‍ചര്‍ച്ചയ്ക്ക് ശേഷം സ്ഥല അളവ് നടത്തുകയുള്ളു എന്ന അധികൃതരുടെ ഉറപ്പിന്‍മേല്‍ സമരക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി പതിച്ച് നല്കാന്‍ സുപ്രീം കോടതി അനുമതി ഉള്ള ഭൂമിയിലാണ് എകദ്ദേശം 500 ളം കുടുംബങ്ങള്‍ കുടില്‍ കെട്ടി സമരം നടത്തുന്നത്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭൂമി നല്‍കുന്നതിന് എതിരല്ലെന്നും തങ്ങള്‍ക്ക് കൂടി ഭൂമി അളന്ന് കിട്ടാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന ആവശ്യമാണ് ഉന്നയിച്ചതെന്നും സംയുക്ത സമര സമിതി ഭാരവാഹികളായ ബീന മരിയനാട്, സീത , ചന്തുണ്ണി തുടങ്ങിയവര്‍ പറഞ്ഞു .