ബുധനാഴ്ച ദേശീയ പണിമുടക്ക്

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂര്‍ണമാകും. എട്ടിന് അര്‍ധരാത്രി മുതല്‍ ഒമ്പതിന് അര്‍ധരാത്രിവരെ 24 മണിക്കൂറാണ് പണിമുടക്ക്. തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്,- ഇന്‍ഷുറന്‍സ് ജീവനക്കാരും അണിചേരും. സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. വാണിജ്യ, വ്യവസായ മേഖലയിലെയും റോഡ് ഗതാഗതം, നിര്‍മാണം, മത്സ്യബന്ധനം എന്നീ മേഖലകളിലെ തൊഴിലാളികളും പണിമുടക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ജനറല്‍ കണ്‍വീനര്‍ എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എല്‍പിഎഫ്, യുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ, എന്‍എല്‍സി, ടിയുസിസി, ജെഎല്‍യു, എന്‍എല്‍യു, കെടിയുസി എസ്, കെടിയുസി എം, ഐഎന്‍എല്‍സി, എന്‍ടിയുഐ, എച്ച്എംകെപി തുടങ്ങിയവ പങ്കെടുക്കും. വരുംദിവസങ്ങളില്‍ പഞ്ചായത്തുകളില്‍ കാല്‍നട ജാഥ നടത്തും. തൊഴിലാളികള്‍ ഒമ്പതിന് 1020 സമരകേന്ദ്രങ്ങളില്‍ ഒത്തുചേരും.

 

Leave a Reply

Your email address will not be published. Required fields are marked *