
കല്‍പ്പറ്റ: കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വയനാടന്‍ ജനത. ഇന്ന് അത്തം എല്ലാ പ്രേഷകര്‍ക്കും അത്ത ചമയ ദിനാശംസകള്‍.
കാര്‍ഷിക ജില്ലയായ വയനാട് കര്‍ഷകര്‍ തിങ്ങിപാര്‍ക്കുന്ന വയനാട് വയലുകളുടെ നാട് അങ്ങനെ ഒട്ടനവധി സവിശേഷതകളുള്ള കാര്‍ഷിക ജില്ലയ്ക്ക് ഓണം കാര്‍ഷികോത്സവം കൂടിയാണ്. പഞ്ഞമാസത്തിലെ അറുതികളില്‍ നിന്നും പുത്തന്‍ പ്രതീക്ഷകളുമായി ഓണമാഘോഷിക്കുകയാണ് വയനാടന്‍ ജനത.പോയ വര്‍ഷത്തിലെ ദുരന്തങ്ങളെ അതിജീവിച്ച ജനതയ്ക്ക് ഓണം പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ്. മഴ മാറിയതോടെ ചിങ്ങവെയിലെത്തി. പക്ഷേ കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പു പ്രകാരം വരുന്ന നാലു ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നാണ്. അത്തം കറുത്താല്‍ ഓണം വെളുക്കുമെന്നാണല്ലോ പഴമക്കാര്‍ പറയുന്നത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും പൂക്കളുമെത്തിയതോടെ വിപണിയും സജ്ജീവമായി. ഇനിയുള്ള പത്തു നാളുകള്‍ ആഘോഷങ്ങളുടെ കാലമാണ്.
Comments (0)
No comments yet. Be the first to comment!