കല , കാലം, കലാപം എന്ന പരമ്പരയുടെ ഭാഗമായാണ് ചലച്ചിത്രോത്സവവും സെമിനാറും സംഘടിപ്പിക്കുന്നത്. വയനാടിന്റെ വായനകള്‍ എന്ന പേരില്‍ പരിസ്ഥിതി പ്രമേയമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൽപ്പറ്റ ജൈത്ര സിനിമാസിലാണ് മൂന്ന് ദിവസത്തെ പരിപാടി നടക്കുന്നത്. ദേശീയ പുരസ്കാരം നേടിയ ചെറുവയൽ രാമനെ കുറിച്ചുള്ള എം കെ രാംദാസിൻ്റെ നെകൽ ക്രോണിക്കിൾ ഓഫ് ദി പാടി മാൻ എന്ന ഡോക്യുമെൻ്ററിയാണ് ആദ്യ ദിനം പ്രദർശിപ്പിച്ചത്. പത്മശ്രീ ചെറുവയൽ രാമനും ആനന്ദ് നീലകണ്ഠനും ചേർന്ന് പറനിറച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.ഡോക്ടർ പി പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. സിനി ആർട്ടിസ്റ്റ് ആര്യ സലിം മുഖ്യാതിഥിയായി. എം കെ രാംദാസം - ആനന്ദ് പട് വർധനനുമായി സംവദിച്ചു. ചടങ്ങിൽ ചെറുവയൽ രാമനെ ആദരിച്ചു.ക്യുറേറ്റർ കേളി രാമചന്ദ്രൻ സെമിനാർ വിശദീകരിച്ചു. ഭക്ഷണം ജീവിതം എന്ന പാനൽ ചർച്ചയിൽ പത്മശ്രീ ചെറുവയൽ രാമൻ, അജയകുമാർ ചേകാടി , രാജേഷ് കൃഷ്ണൻ , പത്മിനി ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു. നാളെ സുനന്ദ ഭട്ടൻ്റെ നിങ്ങൾ അരണയെ കണ്ടോ എന്ന സിനിമ പ്രദർശിപ്പിക്കും.
Comments (0)
No comments yet. Be the first to comment!