വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം
പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വായ്പ പദ്ധതിയിലേക്ക് ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. ഉദ്യോഗസ്ഥ ജാമ്യത്തില്‍ വ്യക്തിഗത വായ്പയും അനുവദിക്കും. 10 ലക്ഷം വരെ വായ്പ തുക ലഭിക്കും. വായ്പ 10 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടയ്ക്കണം. അപേക്ഷകന് ആറ് വര്‍ഷമെങ്കിലും സര്‍വീസ് ബാക്കിയുണ്ടാവണം. അപേക്ഷകരുടെ ശബളത്തിന്റെ പത്ത് മടങ്ങെന്ന വ്യവസ്ഥയില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വായ്പ അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കുമായി പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 04935 296512, 9496596512.
ബ്ലോക്ക്തല കായികമേള സംഘടിപ്പിക്കുന്നു
മേരാ യുവ ഭാരത് കേന്ദ്രയുടെ നേതൃത്വത്തില്‍ നടവയല്‍ ഫുട്‌ബോള്‍ അക്കാദമിയുടെ സഹകരണത്തോടെ യുവജന സംഘടനകള്‍ക്ക് ബ്ലോക്ക്തല കായിക മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ന് നടവയലില്‍ നടക്കുന്ന മേളയില്‍ ഫുട്‌ബോള്‍ (സെവന്‍സ്), വോളീബോള്‍, വനിതാ-പുരുഷ ബാഡ്മിന്റണ്‍ ഇനങ്ങളില്‍ 18 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരിക്കാം. മത്സരാര്‍ത്ഥികള്‍ ഫെബ്രുവരി 13 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9746632773.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, മാനന്തവാടി, പനമരം, കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു യോഗ്യതയുള്ള ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്, ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്,മലയാളം,) ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18- 45 നുമിടില്‍ പ്രായമുള്ള മാനന്തവാടി താലൂക്കില്‍ സ്ഥിര താമസക്കാരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഫെബ്രുവരി 17 ന് രാവിലെ 10 ന് മാനന്തവാടി ട്രൈബല്‍ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-04935-240210.
ജല വിതരണം മുടങ്ങും
കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിക്ക് കീഴിലെ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ ചേനംകൊല്ലി, പരിയാരം, പാറക്കല്‍, ചിലഞ്ഞിച്ചാല്‍, മുട്ടില്‍ ടൗണ്‍, താഴെ മുട്ടില്‍, ചിറമൂലവയല്‍, അടുവാടിവയല്‍, തങ്ങള്‍കുന്ന്, സ്‌കൂള്‍ കുന്നു, കുഞ്ഞുണ്ണിപ്പടി, മാണ്ടാട് ഭാഗങ്ങളില്‍ ഇന്നും നാളെയും (ഫെബ്രുവരി 12,13) ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
മാനന്തവാടി ഗവ കോളെജിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് വൈകിട്ട് മൂന്നിനകം ഗവ കോളെജ് മാനന്തവാടി, നല്ലൂര്‍നാട് പി.ഒ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-04935 240351.
വിജ്ഞാനകേരളം മെഗാ തൊഴില്‍ മേള: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
ജില്ലയില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേള ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 13 ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി ഗവ എന്‍ജിനീയറിങ് കോളെജില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. മേളയില്‍ അറുപതിനായിരത്തിലേറെ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. അശോക് ലെയ്‌ലാന്‍ഡ്, വാട്‌സണ്‍ എനര്‍ജി, ഭീംലാബ്സ്, ടി.വി എസ് തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളിലേക്കും ഓസ്ട്രിയ, യു.എ.ഇ, ഖത്തര്‍, ജര്‍മനി, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ മേഖലകളിലേക്ക് തൊഴിലവസരങ്ങള്‍ മേളയില്‍ ലഭ്യമാക്കും. പത്ത് മുതല്‍ ബിരുദം യോഗ്യതയുള്ളവര്‍ക്കായി വ്യത്യസ്ത തൊഴില്‍ സാധ്യതകള്‍ മേളയില്‍ ഉണ്ടായിരിക്കും. മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കണം.
Comments (0)
No comments yet. Be the first to comment!