കോട്ടക്കുന്ന് പുതുശേരിയിൽ പോൾമാത്യൂസിന്റെ എട്ട് കോഴികളെയാണ് ഇന്ന് പുലർച്ചെ കാട്ടുപൂച്ചകൊന്നത്. രണ്ടെണ്ണത്തിന് സാരമയ പരുക്കുമേൽപ്പിച്ചു. കഴിഞ്ഞവർഷം ഇതേസമയം പുലിയെത്തി ഇവിടെനിന്ന് 9കോഴികളെ കൊന്നുതിന്നിരുന്നു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. പോൾമാത്യൂസിന്റെ വീടിനുപുറക് വശത്ത് സ്ഥാപിച്ച കൂട്ടിൽ നിന്നാണ് കാട്ടുപൂച്ച കോഴികളെ പിടികൂടി കൊന്നത്. കൂടിന്റെ ഇരുമ്പുനെറ്റ് പൊളിച്ച് കോഴികളുടെ കാലുകൾ കടിച്ചുവലിച്ചാണ് കൊന്നത്. എട്ട് കോഴികൾ ആക്രമണത്തിൽ ചത്തു. രണ്ട് കോഴികൾക്ക് കാലുകൾ നഷ്ടപെട്ട നിലയിലുമാണ്. കോഴിക്കൂടിനടിയിൽ കോഴികളുടെ കാലുകൾ മുറിഞ്ഞുകിടക്കുന്നുമുണ്ട്. സംഭവത്തെ തുടർന്ന് വിവരമറിഞ്ഞെത്തിയ വനപാലകർ പരിശോധന നടത്തുകയും കോഴികളെ പിടികൂടികൊന്നത് കാട്ടുപൂച്ചയാണെന്ന് പറഞ്ഞതായും വീട്ടുകാർ പറഞ്ഞു.കഴിഞ്ഞവർഷം  ഇതേസമയം ഇവിടെനിന്ന് പുലിയെത്തി കോഴികളെ കൊന്നിരുന്നു. മൂന്ന് തവണയാണ് പുലി ഇവിടെയത്തിയത്. ഇതിനെതുടർന്ന് വനംവുകുപ്പ് ഇവിടെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു.