കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് സുൽത്താൻ ബത്തേരിയിൽ പൂർണ്ണം. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ - കെഎസ്ആർടിസി ബസ്സുകളും ഓട്ടോടാക്‌സികളും നിരത്തിലിറങ്ങിയില്ല. അത്യാവശ്യം ചില സ്വാകര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷ സംയുക്തട്രേഡ് യൂണിയൻ ഇരുപത്തിനാല് മണിക്കൂർ ദേശിയ പണിമുടക്ക് നടത്തുന്നത്. സുൽത്താൻബത്തേരിമേഖലിയിൽ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ - കെഎസ്ആർടിസി ബസ്സുകളും ഓട്ടോ -ടാക്‌സികളും പണിമുടക്കിനെ തുടർന്ന് നിരത്തുകളിൽ ഇറങ്ങിയില്ല. അത്യാവശ്യം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ചരക്ക് വാഹനങ്ങളും നിരത്തിലിറ്ങ്ങിയ സ്വകാര്യ വാഹനങ്ങളും അൽപ്പനേരം തടഞ്ഞതിന് ശേഷം സമരാനുകൂലികൾ പറഞ്ഞയ്ക്കുന്ന കാഴ്ചയമുണ്ടായിരുന്നു. ബാംഗ്ലൂരുവിൽ നിന്നും അതിരാവിലെ എത്തിയ മൂന്ന് കെ എസ് ആർ ടി സി ബസുകൾ കോൺവോയ് അടിസ്ഥാനത്തിൽ കടന്നുപോയി. പത്ത് മണിയോടെ മൈസൂരുവിൽ നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസ് പത്ത് മിനിറ്റ് തടഞ്ഞശേഷം സർവീസ് തുടരാൻ അനുവദിച്ചു. ആവശ്യ സർവ്വീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ സുൽത്താൻ ബത്തേരിയിൽ തുറന്ന ഏഴ് പ്രൈവറ്റ് ബാങ്കുകൾ യുഡിറ്റിഎഫിന്റെ നേതൃത്വത്തിലെത്തിയ സമരാനുകൂലികൾ അടപ്പിച്ചു.അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ടൗണിൽ പോലിസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
Comments (0)
No comments yet. Be the first to comment!