സിവിൽ സ്റ്റേഷന് സമീപം പി.എഫ്. ഓഫീസിന് മുമ്പിലായിരുന്നു സമരം. ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് ജില്ലയിലും മൂന്ന് ദിവസത്തെ സമരം നടത്തിയത്. മിനിമം പെൻഷൻ ഒൻപതിനായിരം രൂപ ആക്കുക, ക്ഷാമഭത്താ ഏർപ്പെടുത്തുക, സീനിയർ സിറ്റിസൺസ് ട്രെയിൻ യാത്ര സൗജന്യ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രൊവിഡൻ ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ദേശീയ തലത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു കൽപ്പറ്റ പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തിയത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. മൂന്നാം ദിവസം നടന്ന ധർണാ സമരം ഐഎൻടിയുസി വയനാട് ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. പി എഫ് പി എ വയനാട് ജില്ലാ പ്രസിഡണ്ട് സി എം ശിവരാമൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി അപ്പൻ നമ്പ്യാർ, പി കെ അനിൽകുമാർ എച്ച്എംഎസ്, കെ കൃഷ്ണകുമാർ എഐടിയുസി, സി എച്ച് മമ്മി സിഐടിയു എന്നീ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പെൻഷൻകാർ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!