-പിടിയിലായത് നിരവധി മോഷണക്കേസിലെ പ്രതി

ബത്തേരി : മോഷണ കേസിൽ ജാമ്യമെടുത്ത് കോടതി നടപടിക്രമങ്ങളിൽ സഹകരിക്കാതെ മുങ്ങി നടന്ന വൈത്തിരി ലക്കിടി അരമല ലക്ഷംവീട് മുരുക(31) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 2018  ജനുവരിയിൽ ബത്തേരിയിലെ മഞ്ജുമ കൊമ്പ്ലക്സിലെ കേണൽസ് ആക്കാദമി ഫോർ പേഴ്സണൽ ട്രെയിനിങ് എന്ന സ്ഥാപനത്തിലെ പൂട്ട് പൊളിച്ച് 30000 രൂപ വില വരുന്ന ലാപ്ടോപ് മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി കോടതിനടപടികളിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. ഇയാൾ ജില്ലക്കകത്തും പുറത്തുമായി നിരവധി മോഷണക്കേസുകളിലും എൻ.ഡി.പി.എസ് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്.നായരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.